മനസിന്റ മര്‍മരം
എവിടെയോ നഷ്ടപ്പെട്ടന്‍ ഓര്‍മ്മകള്‍
ഒരിക്കല്‍ക്കുടി വരണേയെന്നാശിച്ചു
നഷ്ടപ്പെടുമോരോ നിമിഷങ്ങളുമോര്‍ത്തെന്‍
ഹൃദയം വിങ്ങിവിതുമ്പും നാദം മാത്രമീ പാരില്‍
എന്‍ കാതുകളില്‍ അലയടിക്കുന്നീ ഭൂമിതന്‍ വിലാപം
ഹൃദയത്തില്‍ നൊമ്പരം വല്ലാതെ അലട്ടുന്നു
ഒരിക്കലും മറക്കുവാനാകില്ല, എല്ലാനേരവും ആ-
പ്രിയനിമിഷങ്ങള്‍തന്‍ ഓര്‍മകളില്‍ മുഴുകുന്നു
ഒരു നിമിഷം ഓര്‍ക്കുവാനായില്ലങ്കില്‍ എന്‍
ഹൃദയത്തില്‍ എന്തോ അസഹ്യമായി തോന്നുന്നു
എന്‍ ഘടികാര ചക്രമേ നിയൊന്നു
പിന്തിരിഞ്ഞിരുന്നുവെങ്കില്‍
നഷ്ടപ്പെട്ട എന്‍ നിമിഷങ്ങള്‍
ഒന്നുകൂടി ആസ്വദിക്കാമായിരുന്നു
ഏവരേയും നന്നായി സ്‌നേഹിച്
നന്നായി ജീവിതം നയിച്ചീടാമായിരുന്നു
എന്തിനോ ഓടും മര്‍ത്യനു, ആരുമറിയാതെ
പോകും നിമിഷങ്ങള്‍തന്‍ വേദന അറിയുന്നുവോ
കൊഴിഞ്ഞ ദിനങ്ങള്‍ തന്‍ വേദന അറിയുന്നുവോ
പോയ്മറഞ്ഞ ദിനങ്ങള്‍ തന്‍ വിതുമ്പലില്‍
ഏകാന്തതയില്‍ ഏകയായ് ഞാനിരിപ്പൂ
ആ നേരം ഇലകള്‍ തന്‍ മര്‍മരത്തില്‍ ആരോ
എന്‍ കാതുകളില്‍ മെല്ലെ മന്ത്രിച്ചു;
'പൊയ്‌പോയ കാലമിനിയോര്‍ക്കെണ്ടൊരിക്കലും
ആസ്വദിക്കൂ....വരും സുദിനങ്ങള്‍, ആനന്തമായ്.....!
ANJALI PRASAD
Ist BSC Mathematics
മനസിന്റ മര്‍മരം
Reviewed by SAS College Magazine
on
23:33
Rating:
Reviewed by SAS College Magazine
on
23:33
Rating:


No comments: