Top Ad unit 728 × 90

Articles

[recent][newsticker]

കാത്തിരിപ്പ്....!


വേനലില്‍  പൊള്ളിയ കൂരയുടെ  ഉള്ളില്‍
തിളച്ചിടും നീര്‍ത്തുള്ളികള്‍ നീ കണ്ടുവോ..?
ആഴപ്പരപ്പിലെ ഘോരവനങ്ങളോന്നാ-
ര്‍ത്തിരമ്പി  ചിലച്ച് വന്നെങ്കില്‍
കൈക്കുട കുമ്പിളില്‍ നിറതുളുമ്പും ജലം
കണ്ണുനീര്‍ തുള്ളിയെന്നാരറിഞ്ഞു
പെയ്തിടും തീക്കനല്‍ ചുട്ടു പൊള്ളിപ്പതും
തരിശു നിറച്ചൊരാ ഹൃദയ ഭൂവില്‍ !
കൊടി കുത്തി വാണിടും പ്രമാണി മനസ്സും
ഭിക്ഷയാചനയില്‍ മുഴുകിടുന്നോരും
വാടിതളര്‍ന്നിവിടെ ഒന്നുപോലെ!
ഓടി ഞാന്‍ ചെന്നെത്തി ഓലത്തിന്നലകേട്ട്
മാടി വിളിച്ചൊരാ  കുന്നിലേറി
ഒളിച്ചു കളിപ്പിച്ചു  കുസൃതിയാം കുന്നെന്നെ
കൊഞ്ഞണം കുത്തിരസിച്ചീടുന്നു.
പറയൂ നീ കുന്നെ, എന്തിനു വിങ്ങിടും-
മനസ്സിന്നു ചൂടു കൂട്ടുന്നു നീ....
അറിഞ്ഞിരുന്നില്ല ഞാന്‍ കേട്ടതാ ശബ്ദം,
കുന്നിന്‍ചരുവില്‍ ഹൃദയാഴത്തില്‍-
നിന്നുള്ള തേങ്ങലെന്നു
കാത്തിരിപ്പിന്നിനി എന്നാണൊരന്ത്യം
പെയ്തിടാ മുത്തിനിന്നെന്താണ് കോപം.....!

              by വിസ്മയ ശശി  
              1 st b.com
കാത്തിരിപ്പ്....! Reviewed by SAS College Magazine on 23:33 Rating: 5

No comments:

All Rights Reserved by College Union SAS College, Konni © 2016 - 2017

Contact: 9946501313

Name

Email *

Message *

Powered by Blogger.