ജീവിത യാത്രകള്‍
പകലുകള്‍ മായുന്നു
രാവുകള്‍ തേങ്ങുന്നു
സന്ധ്യകള്‍ക്കെന്തോ പറയാന്‍ തോന്നുന്നു
രാവിന്റ ശോകം നീളെയൊഴുകുന്നു
രാക്കിളികള്‍ അതേറ്റുപാടുന്നു
കനലുകള്‍ താണ്ടി
പടവുകള്‍ താണ്ടി
ജന്മാന്തരങ്ങള്‍ യാത്ര പോകുന്നു
നിലാവും കിനാവും അറിയാത്തയാത്രകള്‍
എങ്ങുമെത്തിപ്പിടിക്കാന്‍ കഴിയാത്തയാത്രകള്‍
നേരിന്റ പടവുകള്‍ താണ്ടാത്ത യാത്രകള്‍
ഭുമിയെ കണ്ണിരിലാഴ്ത്തുന്ന യാത്രകള്‍
അശാന്തിതന്‍ മാര്‍ഗ്ഗം തിരയുന്ന യാത്രകള്‍
ജീവിത താളങ്ങള്‍ തെറ്റുന്ന യാത്രകള്‍
പ്രേമമൊരു കാലനായ് മാറുന്ന യാത്രകള്‍
ചിരികളില്‍ പരിഹാസം പടര്‍ത്തുന്ന യാത്രകള്‍
നോവിന്റ തേങ്ങല്‍ വിടര്‍ത്തുന്ന യാത്രകള്‍
ജീവിതം ഒരു യാത്ര
ദുര്ഘഠ തോന്നുമീ യാത്ര
ആരകള്‍ കൈവിട്ട പൂന്തോപ്പില്‍
നിരാശതന്‍ വിത്തുവിതയ്ക്കുന്ന യാത്ര
അന്ത്യമില്ലാത്ത യാത്ര
ഇനീയുമെന്തെന്നറിയാത്ത എന്‍ ജീവിത
യാത്രയ്ക്കായി ഞാന്‍ കാത്തിരിക്കുന്നു
ANJALI PRASAD
Ist BSC Mathematics
ജീവിത യാത്രകള്‍
Reviewed by SAS College Magazine
on
23:25
Rating:
Reviewed by SAS College Magazine
on
23:25
Rating:


No comments: