Top Ad unit 728 × 90

Articles

[recent][newsticker]

ആലുവ അദ്വൈതാശ്രമം



ശാരദാ പ്രതിഷ്ഠ കഴിഞ്ഞതിന്‍റെ രണ്ടാം ദിവസം സ്വാമികള്‍ നാരായണാശാന്‍ എന്ന ശിഷ്യനുമൊത്ത് യാത്രയാരംഭിച്ചു . മൂത്തകുന്നം സ്വദേശിയായ നാരായണാശാന്‍ സംസ്കൃത പണ്ഡിതനാണ്. യാത്രാമദ്ധ്യേ കാര്‍ത്തികപ്പള്ളിയിലുള്ള ഒരു ഭക്തന്‍റെ വസതിയിലെത്തി. ഭക്ത്യാദരപൂര്‍വം സ്വാമികളെ ഗൃഹനാഥന്‍ സ്വീകരിച്ച് ആനയിച്ചു. ഉപചാരങ്ങള്‍ക്കു ശേഷം ചോദിച്ചു " തൃപ്പാദങ്ങള്‍ ഇപ്പോള്‍ പെട്ടെന്ന് എഴുന്നെള്ളാന്‍ എന്താണാവോ കാര്യം ?"
 സ്വാമി:അവിടെ എല്ലാം അവരെ ഏല്‍പ്പിച്ചുകഴിഞ്ഞു നമുക്കിരിക്കാന്‍ ഒരു സ്ഥലം വേണം
 ഗൃഹനാഥന്‍: അവിടുത്തെ ഇഷ്ടം എവിടയാണെന്നു കല്‍പ്പിച്ചാലും
 സ്വാമി: ആലുവ കൊള്ളാം നമുക്ക് ആ സ്ഥലം ഇഷ്ടമാണ്.
 ഗൃഹനാഥന്‍: അവിടെ വസ്തു വലിയ വില കൊടുത്ത് വാങ്ങേണ്ടിവരും...പണത്തിന്...?
സ്വാമി : പണത്തിനാണോ പ്രയാസം...പണമല്ലേ ലോകം മുഴുവന്‍ കിടക്കുന്നത്.
വസ്തു വില പറഞ്ഞു വാങ്ങാന്‍ ആളില്ലാത്ത പ്രയാസം മാത്രമേയുള്ളൂ...
ഗൃഹനാഥന്‍ : അതിന് അടിയന്‍  വരാമല്ലോ.
സ്വാമി: എങ്കില്‍ നമുക്ക് ഒരുമിച്ച് പോകാം
         പിറ്റേന്ന് അവരും സ്വമികളുമായി യാത്ര തിരിച്ചു. ആദ്യം തൃക്കുന്നുപ്പുഴയിലും പിന്നീട് ആലപ്പുഴയിലുമെത്തി ഭക്തന്മാരെ സന്ദര്‍ശിച്ചു.അവിടെ വെച്ച് ചേര്‍ത്തല നിവാസികളായ ഏതാനും ചില ഭക്തര്‍ സ്വാമിയെ സന്ദര്‍ശിക്കുകയും ചേര്‍ത്തലയ്ക്ക് ക്ഷണിക്കുകയും ചെയ്തു. സ്വാമി ആ ക്ഷണം സ്വീകരിച്ചു. നേരിട്ട് ചോദിക്കാതെ തന്നെ പല ഭക്തരും പണം കാണിക്കയായി സമര്‍പ്പിച്ചു.ചേര്‍ത്തലയിലെ അനുഭവം തികച്ചും സംതൃപ്തിദായകമായിരുന്നു.അവിടെ നിന്നും യാത്ര പറഞ്ഞ സ്വാമികള്‍ പിന്നെയും പല സ്ഥലങ്ങളും സന്ദര്‍ശിച്ചു.ആലുവ എത്തിയപ്പോള്‍ വസ്തു കരാര്‍ ചെയ്യുന്നതിനുള്ള പണം ലഭിച്ചിരുന്നു. അടുത്ത ദിവസം തലശ്ശേരിയിലുള്ള ക്ഷേത്രഭാരവാഹികളെത്തി ഗുരുദേവനെ അവിടേക്ക് ക്ഷണിച്ചു.തലശ്ശേരി ക്ഷേത്രത്തില്‍ ഇളനീര്‍ അഭിഷേകം നടക്കുമ്പോള്‍ തൃപ്പാദങ്ങളുടെ സാമിപ്യം അപേക്ഷിച്ചാണ് ക്ഷണം. തലശ്ശേരിയില്‍ അദ്ദേഹം എത്തി ഇളനീര്‍  അഭിഷേകം ഭംഗിയായി നടത്തിച്ചു.ആലുവായില്‍ സ്ഥലം സമ്പാദിക്കുന്ന ആവശ്യത്തിനായി നല്ലൊരു തുക ക്ഷേത്രഭാരവാഹികളും നല്‍കി
          ശിവരാത്രി മണല്‍പ്പുറത്ത്  തെക്ക് പുഴയുടെ തീരത്തുള്ള ഏഴ് ഏക്കറോളം സ്ഥലം എഴുതിവാങ്ങുകയും ചെയ്തു. ഇന്ന്  അദ്വൈതാശ്രമം സസ്ഥിതിചെയ്യുന്ന ചെയ്യുന്ന സ്ഥലം അതാണ്. ഏതു കാലത്തും അവിടെ എത്തുന്ന ഏതൊരാള്‍ക്കും ആശ്രമത്തിന്‍റെ  സ്വച്ഛതയും ശാന്തതയും അനുഭവപ്പെടുന്നു
        ആലുവയില്‍ സ്ഥലം വാങ്ങിയ ശേഷം ആദ്യം ഒരു പൌര്‍ണശാലയും പിന്നീട്  മഠവും പണികഴിപ്പിച്ചിരുന്നു. തുടര്‍ന്ന് ഒരാശ്രമം പണികഴിപ്പിചെങ്കിലും അത് വെള്ളപ്പൊക്കത്തില്‍ നശിച്ചു പോവുകയാണ് ഉണ്ടായത്.പകരം മറ്റൊന്ന് പണികഴിപ്പിക്കേണ്ടതായും വന്നു. ആലുവയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ തൊട്ടുമുഖത്ത് ഒരു കുന്നിന്‍ പ്രദേശമുണ്ട്. പ്രകൃതീദേവി  സൌന്തര്യത്താല്‍  അണിയിച്ചൊരുക്കിയ ആ കുന്നിലുള്ള ഒരു കല്ലിലിരുന്നു സ്വാമികള്‍ ധ്യനിക്കുമായിരുന്നു.ധ്യനപീഠം എന്ന പേരിലാണ് ആ കല്ല്‌ അറിയപ്പെടുന്നത്. ആ കുന്ന് ഉള്‍പെടുന്ന നാല്‍പ്പതോളം ഏക്കര്‍  സ്ഥലം വേലു എന്ന ആളിന്റേത് ആയിരുന്നു. വേലു ഒരു കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടു.ജയില്‍വാസം കഴിഞ്ഞ് തിരിച്ചെത്തിയ അയാള്‍ മാനസാന്തരം വന്നു ആശ്രമത്തിലെത്തി ഗുരുദേവനെ സന്ദര്‍ശിക്കുക പതിവായിരുന്നു. ഗുരുദേവന്‍ അയാളെ 'വാല്മീകി' എന്നാണ്  വിളിച്ചിരുന്നത് ഒടുവില്‍ ഗുരുഭക്തനായി മാറിയ വേലു ആ സ്ഥലം മുഴുവന്‍ സ്വാമിക്ക് ദാനമായി നല്‍കി.അങ്ങനെ ആ സ്ഥലം വാല്മീകിക്കുന്ന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. പിന്നീട് അതിന്‍റെ നാമധേയം "ശ്രീനാരായണഗിരി" എന്നായി

 By. Saranya 
1st bsc mathmatics

ആലുവ അദ്വൈതാശ്രമം Reviewed by SAS College Magazine on 23:40 Rating: 5

2 comments:

All Rights Reserved by College Union SAS College, Konni © 2016 - 2017

Contact: 9946501313

Name

Email *

Message *

Powered by Blogger.