മറക്കുക നീ....!
പിഴച്ചതെവിടെയാ ബാല്യത്തില്‍
നിന്‍ കരുതലിനായ് എറിഞ്ഞു പോയ്
രണ്ട് ജീവിത സ്വപ്‌നങ്ങള്‍
തകര്‍ന്നു പോയതാ ബാല്യമല്ല മറിച്ച്,
തേങ്ങലില്‍ നെയ്തൊരു ജീവിതം തന്നെ
കഴിയുമോ തിരുത്തുവാന്‍ പറ്റിയ തെറ്റുകള്‍
നിന്നെയാ,ച്ചുടുകാട്ടിലേക്കെടുക്കുമ്പോഴെങ്കിലും
കത്തിയ ദീപസ്തംഭങ്ങള്‍ നിറച്ചത്
മനസ്സില്‍ നിന്നിറ്റിടും കണ്ണുനീര്‍ തുള്ളിയാല്‍
വന്നിടും കാലങ്ങള്‍ മായ്ച്ചു നിന്‍റെയാ പാപ-
ക്കറകള്‍ വെറും പശ്ചാത്താപത്താല്‍
തെറ്റിതെന്നറിയത്ത കാലത്തെ തെറ്റുകള്‍
പോറുക്കുവരും നന്മയാണെങ്കില്‍, രക്ഷിച്ചു-
നിന്നെയ തത്വചിന്തകള്‍,
എരിഞ്ഞു നീറിടും നിമിഷത്തില്‍ നിന്നു
നീ വൈകിടും നേരം കാണാതെ പോവതോ,
അതോ! തിരുത്തുവാന്‍ തെറ്റുകള്‍ ബാക്കി നിപ്പതോ
മടങ്ങുക സുഹൃത്തേ ! കഴിഞ്ഞതോര്‍ക്കാതെ നീ...
പുതിയൊരു ജീവിത ശില്‍പ്പവുമായി
by. വിസ്മയ ശശി
1 st b.com
മറക്കുക നീ....!
Reviewed by SAS College Magazine
on
23:41
Rating:
Reviewed by SAS College Magazine
on
23:41
Rating:


No comments: