ഒരിക്കല്‍ കൂടി......!
ഒരായിരം നിമിഷങ്ങള്‍ ചേര്‍ത്തു വച്ചൊരാ-
യവനിക പോയ്‌മറഞ്ഞു
നേരിന്‍റെ മറവിലോ, തീകണങ്ങലാളവല്‍-
നിദ്രയാണ്ടൂ
ചേര്‍ത്തമുത്തുകള്‍ വഴിപിരിഞ്ഞു കൂടെ-
ദീര്‍ഘമാം നിശ്വാസമേന്തി
മിഴിയുടെ നൊമ്പരം അര്‍ത്ഥശൂന്യമായ്
വിടുതലിന്‍ നിശ്ചയം തീര്‍ച്ചയാക്കി
വിണ്ണില്‍ കൊരുത്തൊരാ നന്മതന്‍ തിളക്കം
കാറ്റില്‍ പറത്തിയിതാ മറിച്ചീടുന്നു
ഓര്‍മ്മയില്‍ ചിക്കിചിതറിയ വാക്കുകള്‍
പെട്ടെന്നിതാ ചോര്‍ന്നു പോയീടവെ.
ഹൃദയ ശൂന്യത്തിലകപ്പെട്ട കാലത്തെ
തിരികെയെത്തിക്കാന്‍ മനസൊന്നു വെമ്പി-
എങ്കിലും നിന്‍ മനസ്സിന്നകത്തടം
നേര്‍ത്ത കണ്ണിയാല്‍ കോര്‍ത്തതിന്നെന്തേ.?
പറയൂ ഈ വേളയില്‍ എന്‍റെ വിങ്ങിടും വാക്കുകള്‍
നിന്‍മനസിന്‍റെ കോണില്‍ പതിഞ്ഞിടത്തെ ?
ഒരായിരം നിമിഷങ്ങള്‍ ചേര്‍ത്തു വച്ചൊരാ-
യവനിക,നാളെയുടെ മുന്നില്‍ വന്നിരുന്നെങ്കില്‍......!
By. വിസ്മയ ശശി
1st B.COM
ഒരിക്കല്‍ കൂടി......!
Reviewed by SAS College Magazine
on
23:47
Rating:
Reviewed by SAS College Magazine
on
23:47
Rating:


No comments: